കൊല്ലം : തപാൽ വാരാഘോഷത്തിന്റെ ഭാഗമായി ഭാരതീയ തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കുമായി രണ്ടു ദിവസത്തെ സമ്പൂർണ തപാൽ മേള ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ നടന്നു. സ്കൂൾ ചെയർമാൻ ഡോ.ഡി.പൊന്നച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലം പോസ്റ്റൽ സീനിയർ സൂപ്രണ്ട് എ.ആർ.രഘുനാഥൻ സമ്പൂർണ തപാൽ മേള ഉദ്ഘാടനം ചെയ്തു.
പെരിനാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാദർ മാത്യു തോമസ് സ്വാഗതം പറഞ്ഞു. പോസ്റ്റൽ അസി. സൂപ്രണ്ട് കെ. മനോജ് കുമാർ, പോസ്റ്റൽ ഇൻസ്പെക്ടർ എ.എസ്. മനീഷ്, പോസ്റ്റ് മാസ്റ്റർ എസ്. അജുലാൽ, ആശ്രാമം ഭാസി. പ്രിൻസിപ്പൽ മഞ്ജു രാജീവ് എന്നിവർ സംസാരിച്ചു.
ക്വിസ് മത്സരത്തിലും ദീനദയാൽ സ്പർശ് സ്കോളർഷിപ്പിന്റെ ഒന്നാം ഘട്ട വിജയികളായ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. അക്കാദമിക്ക് കോ-ഓർഡിനേറ്റർ ബിഷൻ കെ.ബേബി നന്ദി പറഞ്ഞു.
രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലുമണിവരെ നടക്കുന്ന മേള ഇന്ന് സമാപിക്കും.