കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 19ന് നടക്കും. കീം റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് കോഴ്സുകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾ www.perumonec.ac.in എന്ന കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9447150400, 9446396412, 9747570236, 8547106441.