കുണ്ടറ: പുരോഗമന കലാസാഹിത്യ സംഘം കുണ്ടറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ആഭിചാരകൊലകൾക്കുമെതിരേ പ്രതിഷേധ മാർച്ചും സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു. ഇളമ്പള്ളൂർ വേലുത്തമ്പി സ്മാരകത്തിൽ നിന്ന് ആരംഭിച്ച മാർച്ച് കുണ്ടറ മുക്കട വഴി ആശുപത്രി മുക്കിൽ സമാപിച്ചു. തുടർന്ന് ഏരിയാ പ്രസിഡന്റ് സുശീലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പു.ക.സ ദക്ഷിണമേഖലാ സെക്രട്ടറി ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവിമോഹൻ, ഏരിയാ സെക്രട്ടറി ഡി.സിന്ധുരാജ്, പ്രൊഫ. ഹാഷിം കുട്ടി, പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, പി.പി.ജോസഫ്, വി.മോഹനൻ,ബി. ബൈജു എന്നിവർ സംസാരിച്ചു. എൻ.തങ്കപ്പനാചാരി, ജോൺ വർഗീസ്, ഡോ.കെ.ആർ അനിൽ, ബിനുരാജ്, ബി.കെ.സുരേഷ് എന്നിവർ നേതൃത്വം നൽകി.