കൊല്ലം : എൻ.എസ് ആയുർവേദ ആശുപത്രിയിൽ ദേശീയ ആയുർവേദ ദിനാചരണവും സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും നടക്കും.

23 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന ക്യാമ്പിൽ കായചികിത്സ (ജനറൽ മെഡിസിൻ), ശല്യതന്ത്ര (ഏനോ റെക്ടൽ ആൻഡ് ഓർത്തോ പീഡിക്‌സ്), ശാലക്യതന്ത്ര (ഇ.എൻ.ടി), പ്രസൂതിതന്ത്ര (ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി), യോഗ ആൻഡ് നാച്ചുറോപ്പതി എന്നീ വിഭാഗങ്ങളിലായി ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ രോഗപരിശോധനയും മരുന്നുവിതരണവും നടക്കും. പേര് രജിസ്റ്റർ ചെയ്യാൻ ഫോൺ : 0474 - 2727600, 8547973300.