കൊല്ലം: ജില്ലാ സ്‌പോർട്‌സ് കൗൺസി​ലിന്റെ ആഭി​മു​ഖ്യ​ത്തിൽ ജില്ലാ​തല സിവിൽ സർവീസ് മീറ്റ് 27ന് രാവിലെ 9.30ന് കൊല്ലം നഗ​ര​ത്തിലെ വിവിധ സ്റ്റേഡി​യ​ങ്ങ​ളിൽ നടക്കും. അത്‌ല​റ്റി​ക്‌സ്, ബാഡ്മിന്റൺ (ഷ​ട്ടിൽ), ഫുട്‌ബാൾ, ടേബിൾ ടെന്നീ​സ്, നീന്തൽ, വോളിബാൾ (പു​രുഷ/വനി​ത), ബാസ്‌ക​റ്റ്‌ബാൾ, ക്രിക്ക​റ്റ്, പവർ ലി​ഫ്ടിം​ഗ്, റസ​ലിം​ഗ് (പു​രുഷ/വനി​ത), വെയ്റ്റ് ലിഫ്ടിംഗ് ആൻഡ് ബെസ്റ്റ് ഫിസിക്, ലോൺ ടെന്നീ​സ്, കബ​ഡി (പു​രുഷ/വനി​ത), ചെസ്, ഹോക്കി (പു​രുഷ / വനി​ത), കാരംസ് എന്നീ ഇന​ങ്ങ​ളി​ലാണ് മത്സ​രം. വിജയികൾക്ക് സംസ്ഥാന സിവിൽ സർവീസ് ടൂർണ​മെന്റിൽ പങ്കെ​ടു​ക്കാം. അപേ​ക്ഷ​കൾ 22ന് വൈകിട്ട് 5ന് മുമ്പായി സെക്ര​ട്ട​റി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, എൽ.ബി.എസ് സ്റ്റേഡി​യം, കന്റോൺമെന്റ്, കൊല്ലം 691001 എന്ന വിലാ​സ​ത്തിൽ സമർപ്പി​ക്കണം. ഫോൺ: 0474​ ​ 2746720.