photo
ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിച്ച രാവേറ്റം പരിപാടി പ്രസിഡന്റ് ടി.അജയൻ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: അന്താരാഷ്ട്രാ ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെൺരാവേറ്റം സംഘടിപ്പിച്ചു. ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഏരൂർ മാർക്കറ്റ് അങ്കണത്തിൽ വിവിധ കലാപരിപാടികളും രാത്രിനടത്തവുമാണ് സംഘടിപ്പിച്ചത്. ചടങ്ങുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിന്നു വിനോദ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.അജിത്, ഷൈൻ ബാബു, രാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിമോൾ, ഡോൺ വി.രാജ്, മഞ്ജുലേഖ, ദിവ്യ, വി.ഒ.സന്തോഷ്, രേവതി, അനുവിജയൻ, ക്രിസ്റ്റി തുടങ്ങിയവർ പങ്കെടുത്തു.