കുളത്തൂപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന പെൺരാവേറ്റം പരിപാടിക്ക് കുളത്തൂപ്പുഴയിൽ തുടക്കമായി. ഹരിതകർമ്മ സേനയുടെയും കുടുംബശ്രീ സി. ഡി.എസിന്റെയും നേതൃത്വത്തിൽ ബോധവത്കരണ റാലിയും കലാപരിപാടികളും നടന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷ പി.ലൈലാ ബീവി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ സി. കൈരളി, പഞ്ചായത്ത് അംഗം ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.