
കുന്നിക്കോട്: ആവണീശ്വരത്ത് ട്രെയിൻ തട്ടി വൃദ്ധൻ മരിച്ചു. തലവൂർ ആവണീശ്വരം പ്ലാവിള തഴേതിൽ ശങ്കുവാണ് (മത്തായി, 75) മരിച്ചത്.
കാവൽപ്പുര റെയിൽവേ ഗേറ്റ് ഭാഗത്ത് നിന്ന് റെയിൽവേ സ്റ്റേഷന്റെ സമീപത്തുള്ള വീട്ടിലേക്ക് പോകും വഴിയാണ് അപകടം. ഉച്ചയ്ക്ക് 1.30 ഓടെ കൊല്ലത്ത് നിന്ന് ആവണീശ്വരത്തേക്ക് വരികയായിരുന്ന ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനാണ് ഇടിച്ചത്. ശരീരം രണ്ടായി മുറിഞ്ഞുമാറി.
നാളുകളായി ശങ്കുവിന് കേഴ്വിക്കും കാഴ്ചയ്ക്കും കുറവുണ്ട്. തലവൂരിൽ പോയി പെൻഷൻ വാങ്ങി മടങ്ങുമ്പോഴായിരുന്നു അപകടം. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: സരസ്വതി, സതീഷ്, സുരേഷ്, സുനിൽ. മരുമക്കൾ: കുട്ടൻ, സ്മിത, മഞ്ജു.