
ചവറ: തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കുളിൽ നടന്ന ചവറ ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഇരട്ടകൾക്ക് മികച്ച വിജയം.
പേപ്പർ ക്രാഫ്റ്റിൽ ( പൂക്കൾ നിർമ്മാണം) ദേവി ഗായത്രിയ്ക്കും ബുക്ക് ബൈൻഡിംഗ് വിഭാഗത്തിൽ ദേവപ്രസാദിനുമാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
രണ്ടു പേരും പന്മന മനയിൽ ശ്രീ ബാല ഭട്ടാരക വിലാസം ഗവ.എച്ച്.എസ്.എസ് ലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ്. പന്മന മനയിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകനായ വിളയിൽ ഹരികുമാറിന്റെയും ഇടവനശ്ശേരി ഐ.സി.എസ്.എൽ.പി.എസിലെ അദ്ധ്യാപിക ദർശനയുടെയും മക്കളാണ്.