കൊല്ലം: പോർട്ടിൽ എമിഗ്രേഷൻ ക്ലിയറൻസിനുള്ള ചെക്ക് പോസ്റ്റ് സംവിധാനം അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഇ​ - മെയിൽ സന്ദേശം അയച്ചു.

കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയിട്ടുള്ള മാർഗനിർദേശ പ്രകാരം സൗകര്യങ്ങൾ ഒരുക്കിയാൽ അനുമതി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. അനുമതി നിഷേധിക്കുന്നതിന് പകരം കുറവുകൾ നികത്താനുള്ള അവസരമാണ് നൽകേണ്ടിയിരുന്നത്. അവസരം നൽകാതെ ആവശ്യം നിരാകരിച്ചത് ന്യായീകരിക്കാനാവില്ല. സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന് സമയം അനുവദിച്ച് എമിഗ്രേഷൻ ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.