ochirahss

ഓച്ചിറ: ഓച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഗോപൻ ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർ.ഡി.പത്മകുമാർ, എ.അജ്മൽ, ശ്രീലത പ്രകാശ്, മഹാകൂട്ടായ ഭാരവാഹികളായ കബീർ എൻസൈൻ, കെ.ബി.ഹരിലാൽ, പി.ബി സത്യദേവൻ, വി.എസ് വിനോദ്, പി.ടി.എ വൈസ് പ്രസിഡന്റ് ജി.ബിനു, ഹെഡ്മിസ്ട്രസ് ഹഫ്സാബീവി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ഗേളീഷൺമുഖൻ സ്വാഗതവും പ്രിൻസിപ്പൽ എസ്.സജി നന്ദിയും പറഞ്ഞു.