കൊല്ലം: സി.ഐ.ടി.യു ജില്ലാ സമ്മേളനം 23 മുതൽ 25 വരെ സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി സെമിനാറുകൾ, തൊഴിലാളികൾക്കുള്ള വിവിധ കലാ - കായിക മത്സരങ്ങൾ, പരമ്പരാഗത തൊഴിൽ മത്സരങ്ങൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.

ഇന്ന് വൈകിട്ട് ചിന്നക്കടയിൽ തിരുവാതിര മത്സരവും കലാജാഥയും എം.മുകേഷ് എം.എൽ.എ, പത്തനാപുരത്ത് അഖിലകേരള വടംവലി എക്സ്. ഏണസ്റ്റ്, കരുനാഗപ്പള്ളിയിൽ പായസ പാചക മത്സരം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ എന്നിവർ ഉദ്‌ഘാടനം ചെയ്യും. നാളെ തൃക്കരുവയിൽ പരമ്പരാഗത തൊഴിൽ മത്സരങ്ങൾ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. 21ന് കൊട്ടാരക്കര, കൊല്ലം എൻ.ജി.ഒ ഹാൾ, 22ന് ചവറ എന്നിവിടങ്ങളിൽ വൈകിട്ട് 4ന് സെമിനാർ. കശുഅണ്ടി തല്ല് മത്സരം കൊട്ടിയം ഫാക്ടറിയിൽ കെ. സുഭഗൻ ഉദ്‌ഘാടനം ചെയ്യും. 23ന് കടയ്ക്കലിൽ കൊടിമരജാഥ എസ്. സുദേവനും ശൂരനാട് പതാകജാഥ ബി. തുളസീധരകുറുപ്പും ഉദ്‌ഘാടനം ചെയ്യും.

24 ന് ടൗൺ ഹാളിൽ പ്രതിനിധിസമ്മേളനം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും. 25ന് വൈകിട്ട് 3ന് ആശ്രാമത്ത് നിന്ന് ലക്ഷംപേരുടെ പ്രകടനം, 4ന് കന്റോൺമെന്റ് മൈതാനത്ത് പൊതുസമ്മേളനം മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ, എസ്.സുദേവൻ, കെ.രാജഗോപാൽ, മുൻ എം.പി കെ.സോമപ്രസാദ്, എം.എൽ.എമാരായ എം.നൗഷാദ്, എം.മുകേഷ്, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ പങ്കെടുക്കും. പുതിയ മേഖലകളിലടക്കം ചൂഷണ രഹിതമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്താൻ ഗൗരവകരമായ ഇടപെടലുകൾ നടത്താനുള്ള പദ്ധതിക്ക് സമ്മേളനം രൂപം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ബി.തുളസീധരകുറുപ്പ്, സെക്രട്ടറി എസ്.ജയമോഹൻ, സംഘാടക സമിതി ചെയർമാൻ എക്സ്.ഏണസ്റ്റ്, സെക്രട്ടറി എ.എം.ഇക്‌ബാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.