എഴുകോൺ : കൊട്ടാരക്കര ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആതിര ജോൺസൻ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി അനിൽ, വി.സുഹർബാൻ, രഞ്ജിനി അജയൻ, ആർ.എസ്. ശ്രുതി , എ. ഇ. ഒ വസന്തകുമാരി, എം.എം.മിനി മോൾ, സുരേഷ് കുമാർ,ബി. ബൈജു, കെ.ആർ.അനിത, ഐ.മഞ്ജു, തങ്കച്ചൻ പാപ്പച്ചൻ, പി.ബിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു. നെടുമ്പായിക്കുളം എം.എൻ.യു. പി.എസ്, ആറുമുറിക്കട എം.ടി. എച്ച്.എസ് എന്നീ സ്കൂളുകളിലായാണ് മേള നടക്കുന്നത്. ഉപജില്ലയിലെ 85 ഓളം സ്കൂളുകളിൽ നിന്ന് പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള 1500 ഓളം കുട്ടികളാണ് മത്സരാർത്ഥികളായി എത്തുന്നത്. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഐ.ടി എന്നീ മേഖലകളിലെ കുരുന്നുകളുടെ നൂതനയമായ ആശയങ്ങൾക്കും കണ്ടെത്തലുകൾക്കും മേള വേദിയാകും. ഇന്ന് വൈകിട്ട് 4 ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി.ഉദ്ഘാടനം ചെയ്യും.
കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി സ്കൂൾ മേളകൾ മുടങ്ങികിടക്കുകയായിരുന്നു.