എഴുകോൺ : ഇടയ്ക്കിടം ചന്തമുക്ക് പിണറ്റിൻമൂട് റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്.
ടാറും മെറ്റലും ഇളകി രൂപം കൊണ്ട ഗർത്തങ്ങളും വെള്ളക്കെട്ടും അപകടക്കെണിയാവുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കി പോകാനുള്ള ശ്രമത്തിൽ സമീപത്തെ തോട്ടിലേക്ക് ഇരു ചക്ര വാഹനങ്ങൾ തെന്നി മറിയുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. റോഡുവശത്ത് ചുവന്ന റിബണും ചാക്കും കെട്ടി അപകട സൂചന നൽകിയിട്ടുണ്ട്.
നടപടിയില്ല
നാല് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ഈ റോഡിലൂടെ നിരവധി സ്കൂൾ ബസുകളും കടന്നു പോകുന്നുണ്ട്. റോഡിലെ ദുരിതം കണ്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല.
റോഡ് നന്നാക്കണമെന്ന ആവശ്യത്തെ അധികൃതർ നിരന്തരം
അവഗണിക്കുകയാണ്. റോഡിലെ വെള്ളക്കെട്ടിലും കുഴിയിലും വീണ് നടുവൊടിയാനാണ് നാട്ടുകാരുടെ വിധി.
നാട്ടുകാർ