 
ചാത്തന്നൂർ : നവോത്ഥാന കലാസാഹിത്യ സംസ്‌കൃതി അവാർഡ് കവിയും സാമൂഹ്യ പ്രവർത്തകനുമായ ചാത്തന്നൂർ വിജയനാഥിന് സമ്മാനിച്ചു. ചെയർമാൻ ചേർത്തല മുരളി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.വി ദേശീയ അദ്ധ്യക്ഷ ഷൈജകൊടുവള്ളി അവാർഡ് നൽകി. ഈറ്റില്ലം എന്ന കൃതിയാണ് പുരസ്ക്കാരത്തിന് അർഹനാക്കിയത്. തുഞ്ചത്തെഴുത്തച്ഛൻ
മലയാള സർവകലാശാല പ്രെഫ. ഡോ.സി.ഗണേഷ്, കരിം പന്നിത്തടം, രവീന്ദ്രൻ എരുമേലി, കവയിത്രി മിനി സുഗതൻ, ഇ.പി.മുഹമ്മദ് പട്ടിക്കര, പ്രഭാകരൻ നറുകര, സുജാത വാസുദേവൻ, ബാബു എസ്.കെ മംഗലം തുടങ്ങിയവർ സംസാരിച്ചു.