കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കൊല്ലം വടക്കേവിള വില്ലേജിൽ പഞ്ചായത്തുവിള ചരുവിള വീട്ടിൽ സുധിനാണ് (അച്ചു, 25) അറസ്റ്റിലായത്.
ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇരവിപുരം പൊലീസ് നടപടി സ്വീകരിച്ചത്. 2019 മുതൽ ഇരവിപുരം, കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊല്ലം എ.സി.പി എ.അഭിലാഷിന്റെ നിർദ്ദേശ പ്രകാരം ഇരവിപുരം ഇൻസ്പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റ് ചെയ്തത്.