കൊല്ലം: മയക്കുമരുന്ന് കൈവശം സൂക്ഷിച്ച യുവാക്കളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂർ വലിയവിള വീട്ടിൽ അൽ അമീൻ(29), ഇരവിപുരം കാവൽപ്പുര കോടിയിൽ തെക്കതിൽ സനോജ് (37) എന്നിവരാണ് പിടിയിലായത്. 17ന് ഉച്ചക്ക് 12.40 ഓടെ ഉമയനല്ലൂർ ജമാഅത്ത് പള്ളി ജംഗ്ഷന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കേണ്ട മരുന്നുകളാണ് പിടിച്ചെടുത്തത്. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ എം.സി.ജിംസ്റ്റലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്ത്, റെനോക്‌സ്, രാധാകൃഷ്ണൻ നായർ, സുരേഷ്, സി.പി.ഒ ചന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.