കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പന്മന പുത്തൻ ചന്ത നടുവത്ത് ചേരി കൊച്ചുതറയിൽ ഉണ്ണിയെ (52) ചവറ പൊലീസ് അറസ്റ്റ് ചെയ്തു. 13ന് രാത്രി എട്ടരയോടെ അമ്പലത്തിൽ നിന്ന് മടങ്ങിവരുന്ന വഴിക്ക് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു. കുട്ടിയുടെ പരാതിയെ തുടർന്ന് പോക്‌സോ ആക്ട് പ്രകാരം കേസെടുത്തു. പൊലീസ് ഇൻസ്‌പെക്ടർ യു.പി.വിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.