science1
ഉപജില്ല ശാസ്ത്രോത്സവം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ, ഐ.ടി മേളയ്ക്ക് പരവൂരിൽ തുടക്കമായി. നഗരസഭ ചെയർ പേഴ്സൺ പി.ശ്രീജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ എൺപത്തിയാറോളം സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികളാണ് മേളകളിൽ പങ്കെടുക്കുന്നത്. പരവൂർ കോട്ടപ്പുറം ജി.എൽ.പി.എസ്, കോട്ടപ്പുറം ഹൈസ്ക്കൂൾ, എസ്.എൻ .വി ജി.എച്ച്.എസ് എന്നിവിടങ്ങളിലാണ് ശാസ്ത്രമേള അരങ്ങേറുന്നത്. ജനറൽ കൺവീനർ

എസ്. പ്രീത, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി. അംബിക, എ.ഇ.ഒ എ സുന്ദർദാസ്, കൗൺസിലർമാരായ എസ്. ശ്രീലാൽ, ആർ.രഞ്ജിത്ത്, സ്കൂൾ മാനേജർ എസ്.സാജൻ, പി.ടി.എ പ്രസിഡന്റ് സുവർണൻ , ജി.എൽ.പി.എസ് ഹെഡ് മിസ്ട്രസ് മാഗി സിറിൾ തുടങ്ങിയവർ സംസാരിച്ചു.