പരവൂർ : നഗരസഭയിലെ ആരോഗ്യമേഖലയിൽ 82 ലക്ഷം രൂപയുടെ പദ്ധതികൾക്ക് കൗൺസിലിന്റെ അംഗീകാരം. ധനകാര്യകമ്മിഷൻ 2021 -22 കാലത്തെ ആരോഗ്യഗ്രാൻഡായി അനുവദിച്ച തുകയ്ക്കാണ് പദ്ധതി നടപ്പാക്കുന്നത്. കല്ലുംകുന്ന്, തെക്കുംഭാഗം എന്നിവിടങ്ങളിൽ ആരംഭിക്കുന്ന

നഗാരാരോഗ്യ ക്ഷേമകേന്ദ്രങ്ങൾക്കും വയോമിത്രം, പാലിയേറ്റീവ് കെയർ പരിചരണം എന്നിവയ്ക്കുമാണ് തുക പ്രധാനമായും വിനിയോഗിക്കുക. പൊഴിക്കര പി.എച്ച്.സിയിലും ആരോഗ്യ ഉപകേന്ദ്രങ്ങളിലും രോഗനിർണയസംവിധാനം വിപുലമാക്കും. നടപ്പുവർഷം 1.69 കോടിയുടെ പദ്ധതി തയ്യാറാക്കാനും കൗൺസിൽ അംഗീകാരം നൽകി. നഗരസഭാദ്ധ്യക്ഷ പി .ശ്രീജ അദ്ധ്യക്ഷത വഹിച്ചു. വൈസ്ചെയർമാൻ സഫർക്കയാൽ,ആരോഗ്യ സ്‌ഥിരം സമിതി അദ്ധ്യക്ഷ എസ്.ഗീത, കൗൺസിലർ സ്വർണമ്മസുരേഷ് എന്നിവർ സംസാരിച്ചു.