കൊല്ലം: സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ- എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സപ്ലൈകോ ജീവനക്കാർ പണിമുടക്കി. മെഡിക്കൽ സ്റ്റോർ, മാവേലി സ്റ്റോർ, സപ്ലൈകോ ഔട്ട് ലെറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ സഹിതം ജില്ലയിൽ 90 സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതായി ഭാരവാഹികൾ പറഞ്ഞു.

സപ്ലൈകോ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുക, കരാർ ഫാർമസിസ്റ്റുകളുടെ വേതനം വർദ്ധിപ്പിക്കുക, 50 കഴിഞ്ഞവർക്ക് ഡിപ്പാർട്ട്മെന്റ് ടെസ്റ്റിൽ ഇളവ് അനുവദിക്കുക, ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. കൊല്ലത്ത് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു, കൊട്ടാരക്കരയിൽ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻ നായർ, കരുനാഗപ്പള്ളിയിൽ കടത്തൂർ മൻസൂർ, പുനലൂരിൽ കോമളകുമാർ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.

അസോ. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മുഖത്തല, ജില്ലാ സെക്രട്ടറി രഘുനാഥ്, ട്രഷറർ രമ്യ തുടങ്ങിയർ സമരത്തിന് നേതൃത്വം നൽകി.