പുനലൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പുനലൂർ മേഖലാ വാർഷിക സമ്മേളനം പുനലൂർ പ്രിയദർശിനി ഹാളിൽ ചേർന്നു. ജില്ല പ്രസിഡന്റ് ജോയ് ഉമ്മന്നൂർ ഉദ്ഘാടനം ചെയ്തു. രാജൻ പുനലൂർ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി വിനോദ് അമ്മാസ് മുഖ്യപ്രഭാഷണം നടത്തി. പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് അവാർഡ് വിതരണം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.വിജയൻ,സംസ്ഥാന കോ-ഓഡിനേറ്റർ അനിൽ എ വൺ,ജില്ല ഇൻഷ്വറൻസ് കോ-ഓഡിനേറ്റർ വിൽസൻ ആന്റണി,ജില്ല വെൽഫയർ ട്രസ്റ്റ് ചെയർമാൻ മുരളിഅനുപമ, ലേഖ, ബെൻസി ലാലു എന്നിവർ വിവിധ ചടങ്ങുകളുടെ അവലോകനം നടത്തി. മുൻ സംസ്ഥാന സെക്രട്ടറി പ്രിമോസ്ബെൻ യേശുദാസ്,ഉദയൻ കാർത്തിക,പൊടിയൻ, ജോൺസൺ, ഷാൻ ഡാഫോഡിൽസ്,ജലീൽ പുനലൂർ,ബിജോ ബാബു,സന്തോഷ് തുടങ്ങിയവർ ആശംസപ്രസംഗം നടത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനംജില്ല സെക്രട്ടറി വിനോദ് അമ്മാസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഷാൻ (പ്രസിഡന്റ്), രാജേഷ്(വൈസ് പ്രസിഡന്റ്),സന്തോഷ്(സെക്രട്ടറി), മുഹമ്മദ് ഷാഫി (ജോ.സെക്രട്ടറി),നൗഷാദ്(ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.