road

കൊല്ലം: ചെങ്കോട്ട - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി ജില്ലാതല റവന്യൂ ഉദ്യോഗസ്ഥരുടെയും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന പൂർത്തിയായി.

കടമ്പാട്ടുകോണം മുതൽ ചെങ്കോട്ട വരെയുള്ള പാതയുടെ പ്രോജക്ട് പ്രകാരമുള്ള അലൈൻമെന്റ് പരിശോധനയാണ് നടന്നത്. നാഷണൽ ഹൈവേ ഡെപ്യൂട്ടി കളക്ടർ കെ.ആർ. മിനി, സ്പെഷ്യൽ തഹസീൽദാർമാരായ രവി പ്രസാദ് (ചാത്തന്നൂർ), സുമയ്യ (കരുനാഗപ്പള്ളി), നാഷണൽ ഹൈവേ അതോറിറ്റി ലെയ്സൺ ഓഫീസർ ഹരീന്ദ്രൻ നായർ, സർവേയർ ജോഫ്രീ തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം അവസാനം ജില്ലയിലെ ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കും.

ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ രണ്ട് സ്പെഷ്യൽ തഹസീൽദാർമാരെ സർക്കാർ നിദേശപ്രകാരം ജില്ലാ കളക്ടർ നിയമിച്ചു.