കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമരസമിതിയുടെ ടെണ്ടർ ബഹിഷ്കരണ സമരം ഒത്തുതീർപ്പായില്ലെങ്കിൽ ഡിസംബർ 1 മുതൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ എല്ലാ പ്രവൃത്തികളും നിറുത്തിവച്ച് സമരം ശക്തമാക്കാൻ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എസ്.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ 10 നാണ് സംസ്ഥാന വ്യാപകമായി ടെണ്ടർ ബഹിഷ്കരണം ആരംഭിച്ചത്. യോഗത്തിൽ എസ്. ദിലീപ് കുമാർ, സുനിൽ ദത്ത്, എൻ.ടി.പ്രദീപ്, അജിത്ത്, സുരേഷ്‌കുമാർ, സലിം, ഗോപി, ആർ.സുരേഷ്, പവനൻ, അനീഷ്, ഷിബി, രാമൻപിള്ള, പ്രേംലാൽ തുടങ്ങിയവർ പങ്കെടുത്തു.