കൊല്ലം: പുതുതലമുറയെ സമാനതകളില്ലാത്ത നാശത്തിലേക്ക് നയിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ സാമൂഹികവും നിയമപരവുമായ പ്രതിരോധം ശക്തമാക്കണമെന്ന് കൊല്ലം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശേരി ആവശ്യപ്പെട്ടു. കൊല്ലം രൂപത സംഘടിപ്പിച്ച ലഹരിവിരുദ്ധ അദ്ധ്യാപക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ബിനു തോമസ് അദ്ധ്യക്ഷത വഹിച്ചു.
വികാർ ജനറൽ മൊൺ.വിൻസന്റ് മച്ചാഡോ, എപ്പിസ്ക്കോപ്പൽ വികാർ മൊൺ.ബൈജു ജൂലിയാൻ, മദ്യവിരുദ്ധ കമ്മിഷൻ ഡയറക്ടർ ഫാ.ടി.ജെ ആന്റണി, ജി.സിസ്റ്റർ സൂസി, സുരേഷ് റിച്ചാർഡ്, സമിതി പ്രസിഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി എ.ജെ.ഡിക്രൂസ്, അദ്ധ്യാപക പ്രതിനിധി മിൽട്ടൺ, കോശിപണിക്കർ എന്നിവർ സംസാരിച്ചു.