കൊല്ലം: തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ മണ്ണ് - ജല സംരക്ഷണത്തിന് മുൻഗണന നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ.

ചടയമംഗലം നീർത്തട വികസന പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഗ്രാമപഞ്ചായത്തുകൾക്കാണ് പരിശീലനം.

ഡെപ്യൂട്ടി ഡയറക്ടർ ഡി.ആനന്ദബോസ് അദ്ധ്യക്ഷനായി. അസിസ്റ്റന്റ് ഡയറക്ടർ അരുൺകുമാർ സ്വാഗതം പറഞ്ഞു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഓലിക്കൽ, താമരശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.