akgsma-
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ് മെൻറ് പുരസ്കാരം കൊല്ലം ജില്ലാ പ്രസിഡന്റ് എസ് .രാധാകൃഷ്ണന് മുൻ സംസ്ഥാന സെക്രട്ടറി എസ്.ജനാർദ്ദനൻ സമ്മാനിക്കുന്നു

കൊല്ലം : ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ കൊല്ലം മേഖല സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി റസാക് രാജധാനി ഉദ്‌ഘാടനംചെയ്തു. എസ്.രാമാനുജം അദ്ധ്യക്ഷത വഹിച്ചു. എ.കെ.ജി.എസ്.എം.എ യുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജില്ലാ പ്രസിഡന്റ് എസ്.രാധാകൃഷ്ണന് മുൻ സംസ്ഥാന സെക്രട്ടറി എസ്.ജനാർദ്ദനൻ സമ്മാനിച്ചു. മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.ശ്രുതിക്ക് അവാർഡ് നൽകി. അഡ്വ.ദിൽഷാദ് മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന വ്യാപാരികളായ തുളസി ആചാരി, ജനാർദ്ദനൻ, പത്മനാഭൻ, സുഭാഷ് പാറയ്ക്കൽ, എസ്.താഗരാജൻ രാജഗിരി, കെ.ശങ്കർ രാമചന്ദ്രൻ സേട്ട്, സുധീർ സേട്ട് എന്നിവരെ ആദരിച്ചു. തിരഞ്ഞെടുപ്പിന് മിഥിലാ ഹരീസ് നേതൃത്വം നൽകി. അഡ്വ.ഹിലാൽ മേത്തർ, നജീബ് ചെന്താപ്പൂർ, വിജയ ചന്ദ്രൻ, പ്രദീപ് പ്രീമ എന്നിവർ സംസാരിച്ചു. എസ്.രാധാകൃഷ്ണൻ സ്വാഗതവും സുഭാഷ് പാറയ്ക്കൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്.രാമാനുജം (പ്രസിഡന്റ്), സുഭാഷ് പാറയ്ക്കൽ (ജനറൽ സെക്രട്ടറി),എസ്.നാഗരാജൻ രാജഗിരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.