ശാസ്താംകോട്ട: ശാസ്താംകോട്ട തടാക തീരത്തെ മാലിന്യം നീക്കി വിദ്യാർത്ഥി സംഘം. ദേവസ്വം ബോർഡ് കോളേജിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളാണ് തടാകതീരം ശുചിയാക്കൽ ദൗത്യം ഏറ്റെടുത്തത്. ശുദ്ധജല തടാകതീരം പ്ലാസ്റ്റിക് വിമുക്തമാക്കി ഹരിതസുന്ദര കായൽതീരമാക്കുകയാണ് ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ ക്ലീൻ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ശാസ്താംകോട്ട തടാകതീരം പ്ലാസ്റ്റിക് മുക്തമാക്കുന്നത്. കെ.എസ്.എം.ഡി.ബി നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ.ഡി.എസ്. അരുൺ ഷാനോജ്, ആർ.സ്മിത എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ വോളണ്ടിയർമാർ ചാക്കുകണക്കിന് പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. വരും ദിവസങ്ങളിലും വോളണ്ടിയർമാരുടെ സേവനം ഉറപ്പാക്കുന്നുണ്ട്.