ചവറ: ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു . തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന സമാപന സമ്മേളനം സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു അദ്ധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. ചെസിൽ മികവ് തെളിയിച്ച സഹോദരിമാരായ ജാനകി , പൗർണമി എന്നിവരെ യോഗത്തിൽ ആദരിച്ചു . ജില്ല പഞ്ചായത്ത് അംഗം സി.പി .സുധീഷ് കുമാർ , ചവറ ബി.പി.സി സ്വപ്ന എസ്.കുഴിതടത്തിൽ , ജനറൽ കൺവീനർ ആർ.അനിൽകുമാർ , ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ മാനേജർ ആർ.തുളസീധരൻ പിള്ള , സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വി.ഗോവിന്ദപിള്ള, ജി.എൽ.പി.എസ് കോവൂർ എസ്.എം.സി ചെയർമാൻ എം. കെ .പ്രദീപ് , കോവൂർ യു.പി.എസ് എച്ച്. എം കെ.ഷീജാകുമാരി, അൻവർ ഇസ്മായിൽ, സി.എസ്.പ്രദീപ് എന്നിവർ സംസാരിച്ചു. സാമൂഹ്യ ശാസ്ത്ര മേള , ശാസ്ത്രമേള , ഗണിത മേള , പ്രവർത്തിപരിചയ മേള , ഐ.ടി മേള എന്നിവയുടെ ഓവറോൾ പുരസ്‌കാരങ്ങൾ ഷൈൻകുമാർ , ഷാജി , മേരി ഡയാന , വത്സ , കെ.ജെ. ജയശ്രീ എന്നിവർ പ്രഖ്യാപിച്ചു. എ.ഇ.ഒ എൽ.മിനി സ്വാഗതവും ബോയ്സ് ഹൈസ്കൂൾ എച്ച്.എം എസ്.സുജ നന്ദിയും പറഞ്ഞു. അഞ്ചു മേളകളിലുമായി ഏറ്റവുമധികം പോയിന്റ് നേടിയ സ്കൂളിനുള്ള ട്രോഫി എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസ് പന്മന മനയിൽ സ്കൂൾ നേടി.