 
കൊട്ടാരക്കര: വല്ലത്ത് വിറക് കടയുടെ മുന്നിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ. കോട്ടാത്തല പനവിളഭാഗം പാറചരുവിൽ വീട്ടിൽ ദിനേശ് ജോബിയെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 8നാണ് കൊട്ടാരക്കര കണിയാംകോണം കിഴങ്ങുവിള വീട്ടിൽ മോഹനന്റെ സ്കൂട്ടർ മോഷ്ടിച്ചത്. മോഹനന്റെ മരുമകളുടെ പേരിലുള്ളതാണ് സ്കൂട്ടർ. കൊട്ടാരക്കര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ദിനേശ് ജോബി വാടകയ്ക്ക് താമസിക്കുന്ന വിളക്കുടിയിൽ നിന്ന് സ്കൂട്ടർ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.