
കൊല്ലം: സ്റ്റാൻഫോർഡ് സർവകലാശാല പുറത്തിറക്കിയ ലോകത്തെ രണ്ട് ശതമാനം മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി മലയാളി. കരുവേലിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ഫുഡ് ടെക്നോളജി വിഭാഗത്തിൽ പ്രൊഫസറായ ഡോ.ആർ.സിന്ധുവാണ് ഇടംപിടിച്ചത്.
പ്രൊഫ. ചിൻചൊൽക്കർ അവാർഡ്, എൽസീവിയർ ബയോറെസ്ക് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്. അഞ്ച് പ്രമുഖ ഇന്റർനാഷണൽ ജേർണലുകളുടെ എഡിറ്ററാണ്. കൂടാതെ പ്രമുഖ വിദേശ സർവകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസറുമാണ്. എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ബയോസയൻസിൽ നിന്ന് ബയോടെക്നോളജി വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്.