 
എഴുകോൺ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ കല്ലട രണ്ട് റോഡ് മുക്കിനു സമീപം അഞ്ജനം വീട്ടിൽ സനൽ (25) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി എട്ടോടെ അമ്പലത്തുംകാലയിൽ വെച്ച് ബൈക്കിൽ വരികയായിരുന്ന സനലിനെ പിടികൂടുകയായിരുന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി.എസ്.ശിവപ്രകാശ്, എസ്.ഐ എ.അനീസ്, എസ്.സി.പി.ഒ പ്രദീപ്കുമാർ, എസ്.സി.പി.ഒ ഗിരീഷ്കുമാർ, സി.പി.ഒ ശിവപ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.