photo
ജോായിന്റ് കൗൺസിൽ പ്രചരണ ജാഥ കരുനാഗപ്പള്ളിയിൽ എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : പങ്കാളിത്തപെൻഷൻ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി ജോയിന്റ് കൗൺസിൽ 26ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പ്രചരണജാഥക്ക് കരുനാഗപ്പള്ളിയിൽ സ്വീകരണം നൽകി. താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന സ്വീകരണയോഗം എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്ടൻ കെ.പി. ഗോപകുമാർ സ്വീകരണത്തിന് നന്ദി പറഞ്ഞു. മേഖല പ്രസിഡന്റ്‌ എ.ഗുരുപ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ സി.മനോജ്‌കുമാർ, സെക്രട്ടറി കെ.വിനോദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. രാജീവ്‌കുമാർ,കെ.ബി അനു, എൻ.ശശിധരൻപിള്ള, എസ്. മണികണ്ഠൻ, ജയകുമാരി,അനുപമ,എ.ആർ. അനീഷ്, ആർ.സുഭാഷ്, എം.മനോജ്‌, മേഖല സെക്രട്ടറി സി.സുനിൽ, എന്നിവർ സംസാരിച്ചു.