ഓടനാവട്ടം : വെളിയം പഞ്ചായത്ത് പ്രദേശങ്ങളിൽ വർഷങ്ങളായി
അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന തുറവൂർ ഈട്ടിവിള വീട്ടിൽ ബിനുവിനെ (44) കലയപുരം ആശ്രയ സാങ്കേതം ഏറ്റെടുത്തു. മാനസിക വൈകല്യമുള്ള ബിനു ഓടനാവട്ടത്തെ നിറ സാന്നിധ്യമായിരുന്നു. ഓടനാവട്ടം ഓട്ടോ തൊഴിലാളികളും വികാസ് ക്ലബ് ഭാരവാഹികളും ചേർന്നാണ് ബിനുവിനെ ആശ്രയ സെക്രട്ടറി കലയപുരം
ജോസിനെ എല്പിച്ചത്.