kunnathoor
ബി.ജെ.പി പോരുവഴി പഞ്ചായത്ത്‌ സമിതി സംഘടിപ്പിച്ച സായാഹ്ന ധർണ ദക്ഷിണമേഖല സെക്രട്ടറി വി.എസ്. ജിതിൻ ദേവ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: എസ്.ഡി.പി.ഐ പിന്തുണയിൽ പോരുവഴി പഞ്ചായത്തിൽ ഭരണം നടത്തുന്ന പ്രസിഡന്റ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പോരുവഴി പഞ്ചായത്ത്‌ സമിതി സായാഹ്ന ധർണ നടത്തി. ബി.ജെ.പി ദക്ഷിണമേഖല സെക്രട്ടറി വി.എസ്.ജിതിൻ ദേവ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ രഞ്ജിത് റാം അദ്ധ്യക്ഷനായി. യോഗത്തിൽ എൻ.ടി.യു സംസ്ഥാന പ്രസിഡന്റ്‌ പി.എസ്. ഗോപകുമാർ,അദ്ധ്യാപക സെൽ ജില്ലാ കൺവീനർ ഹരീന്ദ്രനാഥ്‌, നമ്പൂരത്ത് തുളസി,വിനോദ് വിശേശ്വരി, അനികുറുപ്പ്, നിഖിൽ മനോഹർ,സ്മിത, സനിൽ, റെജി,ഓമന എന്നിവർ സംസാരിച്ചു.