കൊല്ലം: മേവറത്ത് വിദ്യാർഥികൾ നടുറോഡിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന്

ഒരാൾക്ക് പരുക്കേറ്റു. സംഭവം അറിയിച്ചിട്ടും പൊലീസ് എത്താൻ അര മണിക്കൂറിലേറെ വൈകിയതായി പരാതിയുണ്ട്. ഇന്നലെ വൈകിട്ട് 4.30നാണ് ഇരു സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. നാട്ടുകാർ ഇടപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഇത്തരം സംഘർഷം മിക്കപ്പോഴും ഉണ്ടാകാറുണ്ടെന്നും ഇന്നലെയാണ് രൂക്ഷമായിരുന്നതായും നാട്ടുകാർ പറഞ്ഞു. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും അവർക്കുണ്ട്.