 
കരുനാഗപ്പള്ളി : കെ.എസ്.എഫ്.ഇ കരുനാഗപ്പള്ളി മെയിൻ ശാഖയുടെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. കരുനാഗപ്പള്ളി റസ്റ്റ് ഹൗസിന് സമീപമാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷനായി. ഗോൾഡ് ലോൺ കൗണ്ടർ സി.ആർ.മഹേഷ് എം.എൽ.എയും ലോക്കർ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവും ഉദ്ഘാടനം ചെയ്തു. എ.ജി.എം പ്രമീള, വാർഡ് കൗൺസിലർ അഷിത എസ് ആനന്ദ്, ഐ.ഷിഹാബ്, എൻ. അജയകുമാർ, പുളിമൂട്ടിൽ ബാബു, നിജാംബഷി, മാനേജർ വി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.