
കൊല്ലം: പട്ടത്താനം വനിതാസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ.സരോജിനി രാജഗോപാലിന്റെ ഒന്നാം ചരമ വാർഷികാചരണവും അനുസ്മരണ യോഗവും നടന്നു. വാർഷികാചരണം കൗൺസിലർ പ്രേം ഉഷാറും അനുസ്മരണയോഗം പ്രൊഫ.ഉമയമ്മ ശ്രീവത്സനും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.വിമലകുമാരി അദ്ധ്യക്ഷയായി.സമിതിയംഗങ്ങൾ പ്രാർത്ഥനായജ്ഞം നടത്തി. അംഗങ്ങളായ തുളസിഭായി, ശ്യാമള, രാജശ്രീ, പ്രൊഫ.രാധാമണി, ഡോ.ജലജാനരേഷ്, മാധവികുട്ടി എന്നിവർ സംസാരിച്ചു. പ്രൊഫ.സരോജിനി രാജഗോപാലിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ സഹായനിധി വികലാംഗയായ ആന്ദവല്ലിയമ്മക്ക് നൽകി.