
അഞ്ചൽ : സി.പി.ഐ ജില്ലാകമ്മിറ്റി അംഗവും അഞ്ചൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന അഞ്ചൽ തഴമേൽ അജിവാസിൽ കെ.എൻ.വാസവൻ (72) നിര്യാതനായി.സി.പി.ഐയുടെ കർഷക സംഘടനയായ ബി.കെ.എം.യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു.
സി.പി.ഐ അഞ്ചൽ മണ്ഡലം കമ്മിറ്റി ഓഫീസിലെയും അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലെയും പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ : കെ.കെ. ഇന്ദിര. മക്കൾ : അജിവാസ്, അരുൺ വാസ്. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി.എസ്.സുപാൽ എം.എൽ.എ, മുൻ മന്ത്രി അഡ്വ.കെ.രാജു തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.