intuc-

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനവും കൂലിയും വർധിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചാലുംമൂട് പോസ്റ്റ് ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ ദിനം 200 ആക്കി വർദ്ധിപ്പിക്കുക, ആയുധകൂലി പുനഃസ്ഥാപിക്കുക, ശമ്പളം 600 രൂപയാക്കി വർധിപ്പിക്കുക, തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഐ.എൻ.ടി.യു.സി കൊല്ലം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് പനയം സജീവ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി വനിതാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷ കൃഷ്ണവേണി.ജി.ശർമ്മ, കോൺഗ്രസ് നേതാക്കന്മാരായ ഓമനക്കുട്ടൻ പിള്ള, സരസ്വതി രാമചന്ദ്രൻ, മോഹൻ പെരിനാട്, പുന്തല മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ എ.വി.പ്രിയശ്രീ, ദിവ്യ ഷിബു, സെലീന ഷാഹുൽ, ജെ.പ്രമീള, നേതാക്കന്മാരായ പെരുമൺ ജയപ്രകാശ്, കടവൂർ ബി.അനിൽകുമാർ, കെ.ഷീല, ബീന ബാബു, ചേമ്പിൽ രഘു, എം.ആർ.ശ്രീകല, കൃഷ്ണൻകുട്ടി, കെ.പി.കരുണാകരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. തൃക്കടവൂർ അജിത് കുമാർ സ്വാഗതവും കുരീപ്പുഴ ഉണ്ണി നന്ദിയും പറഞ്ഞു.