ansar-

മയ്യനാട്: മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ.സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ ഒന്നൊന്നായി മോദി സർക്കാർ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ ട്രഷററും ഡി.സി.സി.ജനറൽ സെക്രട്ടറിയുമായ അൻസർ അസീസ് പറഞ്ഞു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ഇരവിപുരം റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ വീടുകളിൽ പട്ടിണി സൃഷ്ടിച്ചു കൊണ്ട് അരി വില ക്രമാതീതമായി ഉയർന്നിട്ടും സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.അജിത് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുധീർ കൂട്ടുവിള, ഐ.എൻ.ടി.യു.സി നേതാക്കളായ വടക്കേവിള ശശി, ഒ.ബി.രാജേഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.നാസർ, മണ്ഡലം പ്രസിഡന്റ് ലിസ്റ്റൻ, ക്രിസ്റ്റി വിൽഫ്രഡ്, ഗ്രാമ പഞ്ചായത്ത് അംഗം ലീനാ ലോറൻസ്, പട്ടത്താനം ഗോപാലകൃഷ്ണൻ, സംഗീത്, സരസ്വതി, അയത്തിൽ ശ്രീകുമാർ, ലളിത, മുനീർ ബാനു, ജഹാംഗീർ, സലാഹുദീൻ, നെല്ലിക്കാട് കമറുദ്ദീൻ, രത്നാകരൻ, റാഫേൽ കുര്യൻ എന്നിവർ സംസാരിച്ചു.