ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്‌ തഴുത്തല ഒന്നാം വാർഡിലെ തറവാട് ജംഗ്‌ഷൻ അങ്കണവാടിയിൽ സൊല്യൂഷൻസ് ( ടി.എച്ച്.എസ്) പള്ളിമുക്ക് എന്ന സ്ഥാപനത്തിന്റെ സഹായത്തോടുകൂടി സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.വാർഡ് മെമ്പർ ശ്യാം പ്രവീൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ റഹിയാനത്ത്, കുടുംബശ്രീ സി.ഡി.എസ് അഗം രജി, വിജിലന്റ് ഗ്രൂപ്പ് കൺവീനർ രോഹിണി, എ.എൽ.എം.എസ്.സി ഭാരവാഹികളായ പ്രജേഷ്, വേണുഗോപാൽ, ടി.എച്ച്.എസ് ഓഡിയോളജിസ്റ്റുമാരായ ആർച്ച നായർ, അൻസിയ റഹിം, മാർക്കറ്റിംഗ് മാനേജർ വി.ആർ.ബിന്ദു എന്നിവർ നേതൃത്വം നൽകി.