kakkottumoola

മയ്യനാട്: ചാത്തന്നൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 197 പോയിന്റുകൾ നേടിയ കാക്കോട്ടുമൂല ഗവ.യു.പി.എസിനെ ഏറ്റവും മികച്ച യു.പി. സ്കൂളായി തിരഞ്ഞെടുത്തു. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളകളിലെ ആകെ പോയിന്റുകൾ ചേർത്താണ് മികച്ച വിദ്യാലയത്തെ തിരഞ്ഞെടുത്തത്. മയ്യനാട് പഞ്ചായത്തിലെ ഏക സർക്കാർ യു.പി. സ്കൂളായ കാക്കോട്ടുമൂല സ്കൂൾ 2016 - 17 കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണക്കുറവ് കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. മുന്നൂറോളം വിദ്യാർത്ഥികൾ ഇപ്പോൾ സ്കുളിൽ പഠിക്കുന്നുണ്ട്. സ്കൂളിന് മികച്ച വിജയം നേടിക്കൊടുത്ത വിദ്യാർത്ഥികളെയും അതിനായി കുട്ടികളെ തയ്യാറാക്കിയ അദ്ധ്യാപകരെയും പി.ടി.എയും എസ്.എം.സിയും അഭിനന്ദിച്ചു.