
കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീമിന്റെയും ഉണർവ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. 'നാർക്കോട്ടിക് ക്രൈം ആൻഡ് പണിഷ്മെന്റ് ' എന്ന വിഷയത്തിൽ റിട്ട.എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സുരേഷ് റിച്ചാർഡും 'സബ്സ്റ്റൻസ് അബ്യൂസ് ആൻഡ് ബിഹേവിയറൽ ഡിസോഡർ" എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ഡോ.ഷിനു ദാസും ക്ലാസെടുത്തു. ലഹരി വസ്തുക്കളുടെ ഉപയോഗം യുവജനങ്ങളിലുണ്ടാക്കുന്ന സ്വഭാവ വൈകല്യത്തെക്കുറിച്ച് ക്ലാസിൽ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.സി.അനിതാ ശങ്കർ അദ്ധ്യക്ഷയായി. കൊമേഴ്സ് വിഭാഗം മേധാവി ഡോ. ആനന്ദൻ, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ.അജയകുമാർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി ശാലിനി, കോളേജ് യൂണിയൻ ചെയർമാൻ വിശാഖ് തുടങ്ങിയവർ സംസാരിച്ചു. ബയോസയൻസ് വിഭാഗം മേധാവി സീത സ്വാഗതവും ഉണർവ് ക്ലബ് കോഓർഡിനേറ്റർ സൗമ്യ നന്ദിയും പറഞ്ഞു.