al
കെ.എൻ.എൻ.എം. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിൽപിടിഎ വാർഷിക പൊതുയോഗവും എൻഡോമെന്റ് വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ.പി. കെ .ഗോപൻ ഉദ്ഘാടനം ചെയ്തു.

പുത്തൂർ: പവിത്രേശ്വരം കെ.എൻ.എൻ.എം. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിൽ പി.ടി.എ വാർഷിക പൊതുയോഗവും എൻഡോവ്മെന്റ് വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.പത്മകുമാർ അദ്ധ്യക്ഷനായി. മാനേജർ എൻ.കെ.മണി സ്വാഗതം പറഞ്ഞു. രക്ഷകർത്താക്കൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് പുത്തൂർ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാർ എടുത്തു. യോഗത്തിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് അംഗം പി.വാസു , കറസ്‌പോണ്ടന്റ് ഒഫ് ദ മാനേജർ ഗോപകുമാർ , പി.ടി.എ. പ്രസിഡന്റ് രജിത ലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽടി.ദീപാലക്ഷ്മി റിപ്പോർട്ടും ഹൈസ്കൂൾ വിഭാഗം പ്രഥമാദ്ധ്യാപകൻ ബൈജു ഫിലിപ്പ് വരവ് ചെലവ് കണക്കും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ പി.ജി. മായാ ലക്ഷ്മി പ്രവർത്തന അവലോകനവും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി പ്രമോദ് ജി.കൃഷ്ണൻ നന്ദി പറഞ്ഞു.