phot
ഉറുകുന്നിൽ പ്രവർത്തനം ആരംഭിച്ച കോൺഗ്രസ് തെന്മല മണ്ഡലം കമ്മിറ്റി ഓഫീസായ രാജീവ് ഭവൻ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്യുന്നു. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ..എസ്.ഇ.സജ്ഞയ്ഖാൻ തുടങ്ങിയവർ സമീപം

പുനലൂർ: ഇന്ത്യയിൽ രഥയാത്ര നടത്തി ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് പദയാത്ര നടത്തി ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി ഉപാദ്ധ്യക്ഷൻ വി.ടി. ബൽറാം പറഞ്ഞു. ഉറുകുന്നിൽ ആരംഭിച്ച കോൺഗ്രസ് തെന്മല മണ്ഡലം കമ്മിറ്റി ഓഫീസായ രാജീവ് ഭവൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷിബു കൈമണ്ണിൽ അദ്ധ്യക്ഷനായി. തെന്മല പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ,സഞ്ജു ബുഖാരി, ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ, കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ,സെക്രട്ടറി കെ.രാജശേഖരൻ, ചിറ്റാലംകോട് മോഹനൻ, ആഷ്ക് ബദറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് നേടിയ മൂന്ന് വയസുകാരിയും ഒറ്റക്കൽ ലുക്കൗട്ട് സ്വദേശിനിയുമായ ശിവാൻ ശിഖ,കായിക താരം ഉറുകുന്ന് സ്വദേശിനി ജിവിയ ജോസ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.