കൊല്ലം: തപസ്യ കലാസാഹിത്യ വേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ 23ന് ഉച്ചയ്ക്ക് 2.30ന് കിഴക്കേകല്ലട കെ.പി.എസ്.പി.എം.എച്ച്.എസിൽ മഹാകവി അക്കിത്തം സ്മൃതി സംഘടിപ്പിക്കും. തപസ്യ കുന്നത്തൂർ താലൂക് അദ്ധ്യക്ഷനും പരിസ്ഥിതി പ്രവർത്തകനുമായ കെ.വി.രാമാനുജൻ തമ്പി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് എസ്.രാജൻബാബു അദ്ധ്യക്ഷനാകും. മണി.കെ ചെന്തപ്പുര് അക്കിത്തം കവിതകളുടെ ആസ്വാദനം നടത്തും. സംവിധായകൻ രഞ്ജിലാൽ ദാമോദരൻ സാരസ്വതനിധിയുടെ ഉദ്ഘാടനം നിർവഹിക്കും.ആർ.അജയകുമാർ,രവികുമാർ ചേരിയിൽ, കല്ലട അനിൽ, പരമേശ്വരൻപിള്ള, ദാനകൃഷ്ണപിള്ള, പ്രേംലാൽ തുടങ്ങിയവർ സംസാരിക്കും.