
കുന്നത്തൂർ : മതപഠന കേന്ദ്രത്തിലെ വിദ്യാർത്ഥി ഉച്ചഭക്ഷണത്തിന് ശേഷം കുഴഞ്ഞുവീണുമരിച്ചു. മൈനാഗപ്പള്ളി ഇടനവശേരി സിറാജുൽ ഉലൂം അക്കാഡമിയിലെ വിദ്യാർഥിയായ തഴവ സ്വദേശി അക്ബർഷ (23)ആണ് മരിച്ചത്. ഇന്നലെ ഉച്ചഭക്ഷണം കഴിച്ചയുടനെ ഉടനെ കുഴഞ്ഞു വീണ അക്ബർഷായെ ഉടനെ മൈനാഗപ്പള്ളിയിലെ സ്വകാര്യ ക്‌ളിനിക്കിലും പിന്നീട് താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പനിയോ മറ്റെന്തെങ്കിലും രോഗമോ ഉണ്ടായിരുന്നില്ല. ഒപ്പം ഭക്ഷണം കഴിച്ചവർക്കൊന്നും കുഴപ്പമില്ല. 35ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഒമ്പത് വർഷമായി അക്ബർഷ ഇവിടെ പഠിക്കുന്നുണ്ട്.എസ്.എസ്.എഫ്. എ.വി.എച്ച്.എസ് യൂണിറ്റ് സെക്രട്ടറിയാണ്. തഴവ കാവിൽകിഴക്കതിൽ നിസാറിന്റെ മകനാണ്. മാതാവ് : ഷാഹിദ.സഹോദരങ്ങൾ: ഷാൻ, അൻവർഷ.