കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്നപൂജ നടത്താൻ ശ്രമിച്ച ദുർമന്ത്രവാദിയെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് നാട്ടുകാർക്കിടയിൽ പ്രചരിക്കുന്നത്. താടിയും മുടിയും നീട്ടി കറുത്ത വേഷം ധരിച്ചു നടക്കുന്ന അബ്ദുൽ ജബ്ബാർ പലപ്പോഴും യാത്രയിലാണെന്നും തമിഴ്‌നാട്ടിലും കേരളത്തിലും പലയിടങ്ങളിലും ആഭിചാരക്രിയകൾ നടത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു. ടാപ്പിംഗ് തൊഴിലാളിയായിരുന്ന ഇയാൾ ഇടക്കാലത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇതിലൂടെ പരാതിക്കാരിയായ യുവതിയുടെ കുടുംബവുമായി ഇയാൾ അടുത്ത ബന്ധം സ്ഥാപിക്കുകയും വീട്ടിലെ നിത്യസന്ദർശകനായി മാറുകയും ചെയ്തു. തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ ഇയാൾ നിലമേൽ ഭാര്യയുടെ വീട്ടിലായിരുന്നു താമസം. പിന്നീട് ഇയാൾ പരാതിക്കാരിയുടെ വീടിനടുത്ത് ഭൂമി വാങ്ങി വീടു വയ്ക്കുകയായിരുന്നു.

പുതിയ ഇരുനില വീടിന് മുകളിൽ മന്ത്രവാദത്തിനായി അത്യാധുനിക സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.