photo
ടി.എ. റസാഖ് ഫൗണ്ടേഷൻ സൊസൈറ്റി സംഘടിപ്പിച്ച പാട്ട് ഉത്സവം കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: മൺമറഞ്ഞു പോയ സംഗീത സംവിധായകരുടെയും ഗായകരുടെയും സ്മരണക്കായി ടി.എ. റസാഖ് ഫൗണ്ടേഷൻ സൊസൈറ്റി സംഘടിപ്പിച്ച പാട്ട് ഉത്സവത്തിന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ തുടക്കമായി. ഇവരുടെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് പരിപാടി നടത്തുന്നത്. സംവിധായകൻ സിബി മലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷനായി. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ഗായിക അപർണ്ണാ രാജീവ്, രാജീവ് പോൾ ചുങ്കത്ത്, വി.പി ജയപ്രകാശ് മേനോൻ, നജീബ് മണ്ണേൽ, മെഹർ ഖാൻ, ജോയ്സ് ഐ കെയർ, സുനിൽ ദേവ്, രാജീവ് മാമ്പറ, സജീവ് മാമ്പറ, പ്രവീൺ മനയ്ക്കൽ, ശിവകുമാർ എന്നിവർ സംസാരിച്ചു. ചുങ്കത്ത് ഗ്രൂപ്പ് കരുനാഗപ്പള്ളി, ചവറ അസംബ്ളി മണ്ഡലങ്ങളിലെ ലൈഫ് പദ്ധതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയ നിർദ്ധനർക്കുള്ള സാമ്പത്തിക സഹായവും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. തുടർന്ന് ഒ.എൻ.വി യുടെയും എം.എസ് ബാബുരാജിന്റെയും പാട്ടുകൾ കോർത്തിണക്കിയ ഗാനസന്ധ്യയും നടന്നു.